സജിത്ത് ലാലിന്റെ ഓർമ്മകള്‍ക്ക് 26 വയസ് ; അനുസ്മരണ പരിപാടി കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും

Jaihind Webdesk
Sunday, June 27, 2021

കണ്ണൂർ : കെ.എസ്.യു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന സജിത്ത് ലാലിന്റെ ഇരുപത്തിയാറാം രക്തസാക്ഷിത്വ വാര്‍ഷികം ഇന്ന് വിവിധ പരിപാടികളോടെ ആചരിക്കും. പയ്യന്നൂരില്‍ നടക്കുന്ന അനുസ്മരണ പരിപാടി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. സജിത്ത് ലാലിന്റെ ശില്‍പം കെപിസിസി അധ്യക്ഷന്‍ അനാച്ഛാദനം ചെയ്യും. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റായിരുന്ന സജിത്ത് ലാലിനെ പയ്യന്നൂരില്‍ വെച്ച് സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.