‘ഭരണകൂടത്തിന്‍റെ ദയയില്ലാത്ത നടപടികൾക്ക് പകരമാകില്ലെങ്കിലും…’ ; നെയ്യാറ്റിന്‍കരയിലെ മക്കളുടെ തുടർവിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് കെ.എസ്.യു

Jaihind News Bureau
Tuesday, December 29, 2020

 

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ കുടുംബത്തിന് സഹായഹസ്തവുമായി കെ.എസ്.യു. രാജന്റെ മക്കളുടെ തുടര്‍വിദ്യാഭാസച്ചെലവുകള്‍ പൂര്‍ണമായി ഏറ്റെടുക്കുമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത് അറിയിച്ചു.

‘നെയ്യാറ്റിൻകരയിൽ ഭൂമിയുടെ പേരിൽ ആത്മഹത്യചെയ്ത അമ്പിളി- രാജൻ ദമ്പതികളുടെ മരണം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട മക്കൾക്ക് ബാക്കി വെച്ചത് അനാഥത്വം മാത്രമാണ്. ഭരണകൂടത്തിന്‍റെ ദയയില്ലാത്ത നടപടികൾക്ക് പകരമാവില്ലെങ്കിലും ആ മക്കളുടെ തുടർവിദ്യാഭ്യാസ ചിലവുകൾ പൂർണ്ണമായി ഏറ്റെടുക്കാൻ കെ.എസ്.യു സംസ്ഥാന കമ്മിറ്റി തയ്യാറാണ്.’- അഭിജിത് ഫേസ്ബുക്കില്‍ കുറിച്ചു.