തിരുവനന്തപുരം നന്ദിയോട് പ്രദേശത്ത് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുവാന്‍ വിദ്യാര്‍ഥികള്‍ക്ക് എസ് എഫ് ഐ മദ്യവും നിരോധിത ലഹരി സ്തുക്കളും പണവും നല്‍കിയതായി ആരോപണം. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിനു ശേഷം വിജയാഹ്ലാദ പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍പ്പെട്ട ഒരു സംഘം കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ ഇടവഴിയില്‍ മദ്യപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് മദ്യ കുപ്പി കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇതേക്കുറിച്ച് പരാതിപ്പെട്ടിട്ടും പോലീസും സ്‌കൂള്‍ അധികൃതരും ബാഗിന്റെ ഉടമയെ കണ്ടെത്തുന്നതിനോ കൂടുതല്‍ പരിശോധന നടത്തുന്നതിനോ തയ്യാറായില്ലെന്ന് കെഎസ്യു ആരോപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കെഎസ്‌യു ഇന്ന് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തും.