കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭരണ കാര്യാലയത്തിലേക്ക് പ്രതിപക്ഷ വിദ്യാർത്ഥി മാർച്ച്; പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം; കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്‍റ് ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്

വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പു പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് യോഗം നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭരണ കാര്യാലയത്തിലേക്ക് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. സർക്കാരും – സർവ്വകലാശാലയും തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് കെഎസ്.യുവിന്‍റെ നേതൃത്വത്തിൽ, എംഎസ്എഫ്, ഫ്രറ്റെണിറ്റി സംഘടനകളുടെ പ്രതിഷേധ മാർച്ച് നടത്തിയത്.

സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് പരിഷ്‌കരിക്കാൻ സിൻഡിക്കേറ്റ് യോഗം ചേരുന്ന എഡി ബ്ലോക്കിലേക്കാണ് വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തിയത്. സര്‍ക്കാര്‍-എയ്ഡഡ് കോളേജുകൾക്ക് മാത്രം നേരിട്ടുള്ള വോട്ടും, സ്വാശ്രയ കോളേജുകൾക്ക് പ്രാതിനിധ്യ വോട്ടും എന്ന പരിഷ്‌കാരത്തിനാണ് സിൻഡിക്കേറ്റ് ഒരുങ്ങുന്നത്. എസ്എഫ്‌ഐ യെ സംരക്ഷിക്കാനാണ് ഈ പരിഷ്‌കരണമെന്ന് കെ.എസ്.യു, എംഎസ്എഫ്, പ്രവർത്തകർ പറയുന്നു.

അതേസമയം തിരഞ്ഞെടുപ്പ് കാലാനനുസൃതമായി പരിഷ്‌കരിക്കണമെന്നാണ് എസ്.എഫ്.ഐ യുടെ ആവശ്യം. എഡി ബ്ലോക്കിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു, എംഎസ്എഫ്, ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്‍റ് ഹസ്താഫ് ഉൾപ്പടെ നിരവധി പേർക്ക് ലാത്തി ചാർജിൽ പരിക്കേറ്റു.

https://www.youtube.com/watch?v=FprNrUX6_W8

Comments (0)
Add Comment