ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാർത്ഥികളെ അടിയന്തരമായി നാട്ടിലെത്തിക്കണം; മലപ്പുറത്ത് കെ എസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി

Jaihind News Bureau
Friday, May 8, 2020

 

ലോക്ഡൗണിനെ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാർത്ഥികളെ സർക്കാർ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് കെ എസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. മലപ്പുറം കളക്ടറേറ്റിനു മുന്നിൽ നടന്ന ധർണ്ണ കെപിസിസി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. കെ എസ് യു മലപ്പുറം ജില്ലാ അധ്യക്ഷൻ ഹാരിസ് മുതൂറിന്‍റെ നേതൃത്വത്തില്‍ ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു സമരം. സമരം നടത്തിയ കെ എസ് യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.