മോദിയുടെ ഗാന്ധി പരാമർശം; ഗാന്ധിജിയുടെ ആത്മകഥ പോസ്റ്റലായി അയച്ച് കെ.എസ്.യു പ്രതിഷേധം

Jaihind Webdesk
Friday, May 31, 2024

 

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗാന്ധി പരാമർശത്തില്‍ കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധം. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് കെ.എസ്.യു പ്രവർത്തകർ മാർച്ച് നടത്തി. മാർച്ച് നടത്തിയ പ്രവർത്തകർ മഹാത്മാ ഗാന്ധിജിയുടെ ആത്മകഥ പ്രധാനമന്ത്രിക്ക് പോസ്റ്റലായി അയച്ച് പ്രതിഷേധിച്ചു. ഗാന്ധിജിയെ അറിയാത്ത പ്രധാനമന്ത്രി ഗാന്ധിജിയുടെ ആത്മകഥ വായിച്ച് പഠിക്കട്ടെയെന്ന് കെ.എസ്.യു കണ്ണൂർ ജില്ല പ്രസിഡന്‍റ് എം.സി. അതുലിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

1982 ല്‍ റിച്ചഡ് ആറ്റൻ ബറോയുടെ ഗാന്ധി സിനിമ ഇറങ്ങുന്നത് വരെ ലോകത്തിന് ഗാന്ധിയെ അറിയില്ലായിരുന്നുവെന്നാണ് മോദിയുടെ പരാമർശം. ലോകം മുഴുവൻ സന്ദർശിച്ച ശേഷമാണ് തന്‍റെ ഈ വിലയിരുത്തൽ എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഗാന്ധിക്ക് വേണ്ടത്ര സ്വീകാര്യത ഉണ്ടായില്ലെന്നും മോദി വ്യക്തമാക്കി. അതേസമയം നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.