കെ റെയില്‍ വേണ്ട, കേരളം മതി; കൊല്ലം പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതീകാത്മക കല്ലിടല്‍ സമരവുമായി കെഎസ്‌യു

Sunday, March 20, 2022

 

കൊല്ലം: കെ റെയിലിനെതിരെ  കെഎസ്‌യു പ്രവർത്തകർ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതീകാത്മക കല്ലിടൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കെ റെയിൽ പദ്ധതിയുടെ അതിര് കല്ലുകൾ സ്ഥാപിക്കുന്നതിനും പോലീസ് നടപടിക്കും എതിരെ പ്രതിഷേധമുയർത്തിയാണ് കെഎസ്‌യു പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ കല്ലിടൽ സമരം സംഘടിപ്പിച്ചത്.

കെഎസ്‌യു ഇരവിപുരം മണ്ഡലം കമ്മിറ്റിയാണ്കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ അതിര് കല്ല് സ്ഥാപിച്ച് പ്രതിഷേധിച്ചത്. വരുംദിവസങ്ങളിൽ കൊല്ലത്ത് കെ റെയിൽ വിരുദ്ധ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് കെഎസ്‌യു പ്രവർത്തകർ പറഞ്ഞു.