കാലടി സർവകലാശാലയില്‍ ഉത്തരക്കടലാസ് കാണാതായ സംഭവം ; ഗവർണർക്കെതിരെ കെ.എസ്.യു  പ്രതിഷേധം

Jaihind Webdesk
Friday, July 16, 2021

കൊച്ചി : കാലടി സർവകലാശാലയില്‍ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ ഗവർണർക്കെതിരെ കെ.എസ്.യു  പ്രതിഷേധം. എറണാകുളം ഗസ്റ്റ് ഹൗസിൽ ഗവർണർ പങ്കെടുക്കുന്ന സർവ്വകലാശാല വി.സിമാരുടെ യോഗസ്ഥലത്തേക്ക് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ഗസ്റ്റ് ഹൗസ് പരിസരത്ത് പൊലീസ് തടഞ്ഞു. മാർച്ച് തടഞ്ഞതോടെ പ്രവർത്തരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. തുടർന്ന് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.