പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കി കെ.എസ്.യു

Jaihind News Bureau
Friday, December 20, 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് കെ.എസ്.യു പ്രതിഷേധം ശക്തമാക്കി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ജഷീർ പള്ളിവയലിന്‍റെയും, സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലത്തിന്‍റെ നേതൃത്വത്തിൽ അര മണിക്കൂറോളം ട്രെയിൻ തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.