കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിക്കുന്നു; ‘പോലീസിനെ നിയമപരമായും കായികപരമായും നേരിടും’

Monday, November 27, 2023

 

കോഴിക്കോട് : കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിക്കുന്ന പോലീസിനെ നിയമപരമായും കായികപരമായും നേരിടുമെന്ന് കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സനൂജ്. നവകേരള സദസ്സിന്റെ ഭാഗമായി കോഴിക്കോട് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും കരിങ്കൊടി കാണിച്ച കെഎസ്യു പ്രവര്‍ത്തകരെ മൃഗീയമായി ആക്രമിക്കുകയായിരുന്നു പോലീസ്. ഡി.സി.പി കെ. ഇ ബൈജു നേരിട്ടിറങ്ങി കെഎസ്യു പ്രവര്‍ത്തകന്റെ കഴുത്ത് ഞെരിച്ച് അതിക്രൂരമായി ആക്രമിക്കുകയും ചെയ്തു. ഇതിനെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വേണ്ടി വന്നാല്‍ കായികപരമായും നേരിടുമെന്നും പി.സനൂജ് പറഞ്ഞു. സി.പി.എമ്മിന്റെ ഉറ്റ തോഴനാണ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു. വിരമിക്കാനായ കാലത്ത് പാര്‍ട്ടി ഒത്താശയോടെ ലഭിച്ച ഐ.പി.എസ് പദവിക്ക് പ്രത്യുപകാരമായി സി.പി.എമ്മിന് വിടുപണി ചെയ്യുന്നത് പോലെ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ വന്നാല്‍ വിരമിച്ച് കഴിഞ്ഞാലും വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.