ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം കെഎസ്‌യു ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിച്ചു

Jaihind Webdesk
Sunday, September 11, 2022

കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം കൊല്ലത്ത് കെഎസ്‌യു ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിച്ചു. കെഎസ്‌യു കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ മത്സരം എൻ.കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ ചരിത്രം രചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനത ഒന്നാകെ ഉയർത്തുന്ന രാഷ്ട്രീയ വിഷയങ്ങളും, ഭരണഘടനയും ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികളും ഉയർത്തിപ്പിടിച്ച് രാഹുൽ ഗാന്ധി നടത്തുന്ന യാത്ര ഇന്ത്യൻ ജനാധിപത്യത്തിന് നവോന്മേഷം പകരുമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. കൊല്ലം ഇരുമ്പുപാലത്തിന് സമീപം പ്രതാപ വർമ്മ തമ്പാൻ നഗറിൽ സംഘടിപ്പിച്ച മത്സരത്തിൽ 16 ടീമുകൾ പങ്കെടുത്തു. കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്‍റ് വിഷ്ണു വിജയൻ, കൗശിക് ദാസ്, അഖിൽ ഭാർഗവൻ, ചൈത്ര തമ്പാൻ, തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി.