കെ.എസ്.യു റാഗിംഗ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

Jaihind Webdesk
Monday, November 15, 2021

കണ്ണൂർ : ക്യാമ്പസുകളിൽ വർധിച്ചുവരുന്ന റാഗിംഗ് സംഭവങ്ങൾക്കെതിരെ കെ.എസ്.യു കണ്ണൂർ എസ്എൻ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാഗിംഗ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.

കെ.എസ്.യു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റെ അലേഖ്‌ കാടാച്ചിറ, ശ്രേയ പ്രകാശ്, അഭിജിത്ത് ജയസൂര്യൻ, സാനിക ജയചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.