ശിവന്‍കുട്ടിയുടെ രാജി : കെ.എസ്.യു നിയമസഭാ മാർച്ചില്‍ സംഘർഷം ; ജലപീരങ്കി

Jaihind Webdesk
Monday, August 2, 2021

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ മാർച്ചില്‍ സംഘർഷം. പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് എം.ജി റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. മാർച്ച് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത് ഉദ്ഘാടനം ചെയ്തു.

അതേസമയം കയ്യാങ്കളിക്കേസിൽ  ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള  പ്രതിഷേധം നിയമസഭയ്ക്ക് അകത്തും പുറത്തും തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ശിവൻകുട്ടി വിദ്യാഭാസമന്ത്രിയായി തുടരരുതെന്നാണ് കേരളത്തിലെ രക്ഷിതാക്കൾ ആഗ്രഹിക്കുന്നത്. ഒരു മന്ത്രിക്കെതിരെ സാക്ഷി പറയാൻ സർക്കാർ ഉദ്യോഗസ്ഥർ തയ്യറാകില്ല. ഇത് നീതിന്യായ വ്യവസ്ഥയെ അമ്മാനമാടുന്ന സ്ഥിതി ഉണ്ടാകും. ഈ സാഹചര്യത്തിൽ ശിവൻകുട്ടി മന്ത്രിയായി തുടരുന്നത് വെല്ലുവിളിയാണ്. ശിവൻകുട്ടിയെ അലങ്കാരമായി കൊണ്ടുനടക്കുകയാണങ്കിൽ നടക്കട്ടെയെന്നും സതീശൻ പറഞ്ഞു.