കെ.എസ്.യുവിന് പുതിയ എൻ.എസ്.യു ഇൻ ചാർജ്

Jaihind News Bureau
Saturday, May 16, 2020

ആസാം സ്വദേശിനിയും എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറിയുമായ ദേബശ്രീ ബോറാ കേരളത്തിന്‍റെ എൻ.എസ്.യു ചുമതലക്കാരിയായി നിയമിതയായി. പുനസംഘടനയിൽ എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ദേബശ്രീ മുൻ ദേശീയ സെക്രട്ടറി ആയിരുന്നു. എൻ.എസ്.യു ആസാം ജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്‍റ്,  ദേശീയ കമ്മിറ്റി അംഗം, സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

മുൻ എൻ.എസ്.യു ഇൻ ചാർജ് ദേശീയ സെക്രട്ടറി നാഗേഷ് കരിയപ്പ പ്രവർത്തന മികവിന്‍റെ പേരിൽ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പുനസംഘടനയിൽ കേരളത്തിൽ നിന്ന് എറിക്ക് സ്റ്റീഫന്‍ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദേശീയ പ്രസിഡന്‍റായി നീരജ് കുന്തൻ തുടരും.