KSU STRIKE | മന്ത്രി ആര്‍ ബിന്ദുവിന്റെ വസതിയിലേയ്ക്ക് കെ എസ് .യുവിന്റെ മാര്‍ച്ച; വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കിയ മന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണം

Jaihind News Bureau
Monday, July 14, 2025

ഉന്നത വിദ്യാഭാസ മേഖലയെ തകര്‍ത്ത് വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രകടനം പോലീസ് നിരവധി തവണ ജല പീരങ്കി പ്രയോഗിച്ചു തടഞ്ഞു.  പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.മന്ത്രി രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യര്‍. പ്രതിഷേധ സൂചകമായി പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

തുഗ്ലക്ക് പരിഷ്‌കാരത്തിലൂടെ കീം പ്രതിസന്ധി സൃഷ്ടിച്ച് ഉന്നത വിദ്യാഭ്യാസമേഖലയെ അവതാളത്തില്‍ ആക്കി വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടുന്ന മന്ത്രി ആര്‍ ബിന്ദു
രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കെഎസ്യു മാര്‍ച്ച് നടത്തിയത്. മന്ത്രിയുടെ കോലവുമായി തിരുവനന്തപുരം ഡിസിസി ഓഫീസില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.വിദ്യാഭ്യാസ ലോബിക്ക് വേണ്ടി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ തീറെഴുതുകയാണെന്നും മന്ത്രി രാജി വയ്ക്കണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.