മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: വയനാട് കളക്ടറേറ്റിലേക്കുള്ള കെഎസ്‌യു മാർച്ചില്‍ സംഘര്‍ഷം

Saturday, June 22, 2024

 

വയനാട്: മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയത്തില്‍ കളക്ടറേറ്റിലേക്ക് കെഎസ്‌യു മാർച്ച് നടത്തി. മലബാർ മേഖലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കുക, വയനാടിനോടുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നിരന്തര അവഗണന അവസാനിപ്പിക്കുക, മുടങ്ങിക്കിടക്കുന്ന ഈഗ്രാൻഡ് ഉൾപ്പെടെയുള്ള സ്കോളർഷിപ്പുകൾ പുനഃസ്‌ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.