അനധികൃത മാർക്ക്‌ദാനത്തിനെതിരെ പ്രതിഷേധം ; കേരള സർവകലാശാലയിലേക്ക് കെ.എസ്.യു മാർച്ച് ; ജലപീരങ്കി

Jaihind News Bureau
Thursday, February 4, 2021

 

തിരുവനന്തപുരം : കേരള സർവകലാശാലയിലെ അനധികൃത മാർക്ക്‌ദാനത്തിനെതിരെ കെ.എസ്.യു പ്രവർത്തകർ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച്‌ നടത്തി. അനധികൃത മാർക്ക്‌ ദാനം നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിസിക്കെതിരെ പ്രതിഷേധം ഉയർത്തി പ്രധാന ഗേറ്റ് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച  പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.