അനധികൃത നിയമനം ; കാലടി സര്‍വകലാശാലയിലേക്ക് കെഎസ്‌യു മാര്‍ച്ച് ; സംഘര്‍ഷം

Jaihind News Bureau
Tuesday, February 16, 2021

കൊച്ചി : കാലടി സര്‍വകലാശാലയിലെ അനധികൃത നിയമനത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം . മതില്‍ ചാടിക്കടന്ന് ക്യാംപസിനുള്ളില്‍ കടന്ന ഇരുപതോളം വരുന്ന കെഎസ്‌യു പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു . ക്യാംപസിന് പുറത്ത് കെഎസ്‌യു നടത്തിവന്ന ഉപവാസസമരത്തെ റോജി എം.ജോണ്‍ എംഎല്‍എ അഭിസംബോധന ചെയ്തതിന് പിന്നാലെയായിരുന്നു പ്രതിഷേധം .