പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കെ എസ് യുവിന്‍റെ സഹായം; 10 വിമാന ടിക്കറ്റുകള്‍ നല്‍കി ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റ്

Jaihind News Bureau
Friday, May 29, 2020

 

കൊവിഡ് -19 പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങാനാകാതെ ദുരിതത്തിലായ പ്രവാസികള്‍ക്ക് കെ എസ് യുവിന്‍റെ സഹായം. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ യൂത്ത് കോണ്‍ഗ്രസിന്‍റെ യൂത്ത് കെയര്‍ സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയിലേക്ക് 10  ടിക്കറ്റുകൾക്കുള്ള ഒന്നര ലക്ഷം രൂപ  കെ എസ് യു ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റ് നല്‍കി. യൂണിറ്റ് കമ്മിറ്റിയും മുൻകാല കെ എസ് യു പ്രവർത്തകരും ചേർന്നാണ് തുക കണ്ടെത്തിയത്.

തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെ.എസ്.യു ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജ് യൂണിറ്റ് പ്രസിഡന്‍റ് അബ്രാമിന്‍റെ പക്കൽ നിന്നും ടിക്കറ്റുകൾക്കുള്ള തുക ഏറ്റു വാങ്ങി. യൂണിറ്റ് ഭാരവാഹികളായ ബേസിൽ, ഷാസ്, ഷക്കീർ, മുൻഭാരവാഹികളായ അൻഷിദ്, ഷംലിക് എന്നിവർ പങ്കെടുത്തു.

ഇത് കൂടാതെ കൊവിഡുമായി ബന്ധപ്പെട്ട്  ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ ആരോഗ്യ പ്രവർത്തകർക്ക് കവചമൊരുക്കാൻ എന്‍95 മാസ്‌ക്കോടു കൂടിയ 100 പിപിഇ കിറ്റുകൾ കെ എസ് യു ഇടുക്കി ഗവ.എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ നൽകിയിരുന്നു.