കെ.എസ്.യുവിന്‍റെ അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിൽ

Jaihind News Bureau
Monday, July 22, 2019

സെക്രട്ടറിയേറ്റ് പടിക്കൽ കെ.എസ്.യു നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിൽ. കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിന്‍റെ നേതൃത്വത്തിൽ നടത്തുന്ന നിരാഹാര സമരം പ്രവർത്തക പങ്കാളിത്തം കൊണ്ടും ജനപിന്തുണ കൊണ്ടും ശ്രദ്ധേയമാവുകയാണ്. എന്നാൽ ഒരാഴ്ച്ച പിന്നിടുമ്പോഴും സർക്കാർ സമരത്തോട് പൂർണമായും മുഖം തിരിഞ്ഞു നിൽക്കുകയാണ്. സമരത്തെ അടിച്ചമർത്തുന്ന മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം ശക്തമാവുകയാണ്.