തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തിവെക്കാനിടയായ സംഭവത്തിലും കോഴ ആരോപണത്തിലും അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് ഗവർണർക്ക് കത്ത് നൽകി. കലോത്സവം അലങ്കോലപ്പെട്ടത് സർവകലാശാല യൂണിയൻ ഭരിക്കുന്ന എസ്.എഫ്.ഐയുടെ തെറ്റായ സമീപനമാണെന്ന് കത്തിൽ പറയുന്നു. അമിതമായ രാഷ്ട്രീയ വത്കരണം കലോത്സവത്തിലുണ്ടായി.
കലോത്സവത്തിന്‍റെ തുടക്കം മുതൽ കോഴ ആരോപണം നില നിന്നിരുന്നു. ആരോപണം നേരിട്ട വിധികർത്താവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. കലോത്സവത്തെ അലങ്കോലപ്പെടുത്താനും അട്ടിമറിക്കാൻ ഒരു എസ്.എഫ്.ഐ സംഘം പ്രവർത്തിച്ചിരുന്നതായും കോഴ വിവാദത്തിൽ എസ്.എഫ്.ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നും, നിർത്തിവെച്ച കലോത്സവം പുനരാരംഭിക്കണമെന്നും ഗവർണക്ക് അയച്ച കത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് ആവശ്യപ്പെട്ടു.