സ്റ്റുഡന്‍സ് മാനിഫെസ്റ്റോ; കെ.എസ്.യു ജെന്‍സി കണക്ട് യാത്രയ്ക്ക് നാളെ തുടക്കം

Jaihind News Bureau
Monday, January 19, 2026

കെ.എസ്.യു സംസ്ഥന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നയിക്കുന്ന ജെന്‍സി കണക്ട് യാത്രയ്ക്ക് നാളെ കാസര്‍ഗോഡ് തുടക്കമാകും. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ജെന്‍സ് പാര്‍ലമെന്റ് എഐസിസി സംഘടനാ ജന: സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.

2026 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു സ്റ്റുഡന്റ് മാനിഫെസ്റ്റോ തയ്യാറാക്കുകയാണ് യാത്രയുടെ ലക്ഷ്യം. ജനുവരി 28 ന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുക. കേരളത്തിലെ പതിനാലു ജില്ലകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു തയ്യാറാക്കുന്ന വിഷന്‍ ഡോക്യുമെന്റ് യാത്രയ്ക്ക് ശേഷം യുഡിഎഫ് നേതൃത്വത്തിന് കൈമാറും. വ്യത്യസ്ത മേഖലയില്‍ ഉള്ള വ്യക്തിത്വങ്ങള്‍, കോണ്‍ഗ്രസ് – യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമാകും. ജെന്‍സി പാര്‍ലമെന്റ്, ജെന്‍സി മീറ്റ് അപ്പ്, ജെന്‍സി വാക്, ജെന്‍സി ഔട്ട് റീച്ച്, ജെന്‍സി ലോങ്ങ് മാര്‍ച്ച് ഉള്‍പ്പെടെ വിവിധ പരിപാടികള്‍ യാത്രയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നയിക്കുന്ന യാത്രയില്‍ വൈസ് പ്രസിഡന്റുമാരായ എം.ജെ യദുകൃഷ്ണന്‍, അരുണ്‍ രാജേന്ദ്രന്‍, മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരും, ജന:സെക്രട്ടറിമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സ്ഥിരാംഗങ്ങളായും യാത്രയുടെ ഭാഗമാകും.