യൂണിവേഴ്‌സിറ്റി കോളേജിൽ പെൺകുട്ടിയുടെ ആത്മഹത്യശ്രമം : ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് KSUവിന്‍റെ ഏകദിന ഉപവാസം

Jaihind Webdesk
Saturday, May 11, 2019

യൂണിവേഴ്‌സിറ്റി കോളേജിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു ഏകദിന ഉപവാസം നടത്തുന്നു. കോളേജിനുള്ളിൽ എസ് എഫ് ഐ നടത്തുന്ന ഫാസിസ്റ്റ് നടപടികളിലും അന്വേഷണം വേണമെന്നാണാവശ്യം. പാളയം രക്തസാക്ഷി മണ്ഡപത്തിൽ കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിലാണ് ഉപവാസം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻ ചാണ്ടി ഉപവാസ സമരം ഉദ്ഘാടനം ചെയ്യും.