എംജി സര്‍വകലാശാല കൈക്കൂലിക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു; വെള്ളിയാഴ്ച പ്രതിഷേധ മാര്‍ച്ച്

Jaihind Webdesk
Thursday, February 3, 2022

 

കോട്ടയം: എം.ജി സർവകലാശാലയിലെ കൈക്കൂലിക്കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത്. ഭരണ അധികാര മാഫിയകളാണ് എം.ജി സർവകലാശാല ഭരിക്കുന്നതെന്നും അഭിജിത്ത് കുറ്റപ്പെടുത്തി.

കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥ എട്ടാം ക്ലാസ് വിദ്യാഭ്യാസവുമായി സർവകലാശാലയിൽ ജോലി നേടി. പിന്നീട് അഞ്ച് വർഷം കൊണ്ട് പത്താം ക്ലാസും തുടർന്ന് ബിരുദം വരെ നേടിയതിൽ നടപടിവിരുദ്ധമായതുണ്ടോ എന്ന് അന്വേഷിക്കണമെന്നും സംസ്ഥാന അഭിജിത്ത് ആവശ്യപ്പെട്ടു.
അഴിമതിക്ക് പിന്തുണയും ഇത്തരക്കാര്‍ക്ക് സംരക്ഷണം നൽകുകയും ചെയ്യുന്ന സംഭവം മുമ്പും നടന്നിട്ടുണ്ടെന്ന് കെ.എം അഭിജിത്ത് ചൂണ്ടിക്കാട്ടി. പിഎസ്‌സി നിയമന തട്ടിപ്പ് അടക്കം ഉള്ള കേസുകള്‍ അട്ടിമറിക്കപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു.

സർവകലാശാലയിലെ അഴിമതിക്കും കൈക്കൂലിക്കുമെതിരെ വെള്ളിയാഴ്ച എം.ജി സർവകലാശാല ആസ്ഥാനത്തേക്ക് കെഎസ്‌യു മാർച്ച് സംഘടിപ്പിക്കുമെന്നും കെ.എം അഭിജിത് അറിയിച്ചു.