വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളും സമീപനങ്ങളും മുഖമുദ്രയാക്കിയ സര്‍ക്കാരിനെതിരെ ക്യാമ്പസുകള്‍ പ്രതികരിച്ചു തുടങ്ങിയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. 18 വര്‍ഷങ്ങള്‍ക്ക് ശേഷം പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ് യൂണിയന്‍ കെ.എസ്.യുവിന്. കേരള സര്‍വ്വകലാശാലയ്ക്ക് കീഴില്‍ നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു തരംഗം.18 വര്‍ഷങ്ങള്‍ക്ക് ശേഷം പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജും, 15 വര്‍ഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് ഗവ: കോളേജ് യൂണിയനും എസ്.എഫ്.ഐ യില്‍ നിന്ന് തിരിച്ചു പിടിച്ചപ്പോള്‍ ശാസ്താംകോട്ട ഡിബി കോളേജ് തുടര്‍ച്ചയായി അഞ്ചാം തവണയും നിലനിര്‍ത്തിയത് കെ.എസ്.യുവിന് നേട്ടമായി.
തുമ്പ സെന്റ് സേവ്യേഴ്‌സ്, തോന്നയ്ക്കല്‍ എജെ കോളേജ്, 14 വര്‍ഷങ്ങള്‍ക്ക് ശേഷം കാഞ്ഞിരംകുളം കെ.എന്‍.എം,പെരിങ്ങമല ഇക്ബാല്‍, തുമ്പ സെന്റ് സേവിയേഴ്‌സ്, കല്ലമ്പലം കെ.റ്റി.സി.റ്റി,കരുനാഗപ്പള്ളി വിദ്യാധിരാജ, തുടങ്ങി നിരവധി കോളേജുകളില്‍ കെ.എസ്.യു യൂണിയന്‍ നേടി. കൊട്ടാരക്കര സെന്റ് ഗ്രീഗോറിയേസ് കോളേജില്‍ വൈസ് ചെയര്‍പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്‌സ്‌ക്ലബ് സെക്രട്ടറി എന്നി സീറ്റുകളിലും വിജയിച്ചു. വഴുതക്കാട് വുമണ്‍സ് കോളേജ്, ആറ്റിങ്ങല്‍ ഗവ: കോളേജ് എന്നിവിടങ്ങളിലും മികച്ച മുന്നേറ്റം നടത്തി.
അതേ സമയം കിളിമാനൂര്‍ ശ്രീ ശങ്കര, മന്നാനിയ കോളേജ്, ശ്രീ ശങ്കര ,വര്‍ക്കല എസ്.എന്‍ കോളേജുകളില്‍ ഇലക്ഷന്‍ റദ്ദാക്കിയത് എസ്.എഫ്.ഐയുടെ പരാജയ ഭീതി മൂലമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. അടൂര്‍ സെന്റ് സിറിള്‍സ് കോളേജില്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥി അന്ന സൂസന്‍ മാണി യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിച്ചത് റീ കൗണ്ടിങ്ങിലൂടെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
എസ്.എഫ്.ഐയുടെ പരാജയ ഭീതിമൂലമാണ് നിരവധി കോളേജുകളില്‍ ഇലക്ഷന്‍ അട്ടിമറിച്ചതെന്നും, കെ.എസ്.യുവിന് മികച്ച മുന്നേറ്റം നടത്താനായതായും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളും സമീപനങ്ങളും മുഖമുദ്രയാക്കിയ സര്‍ക്കാരിനെതിരെ ക്യാമ്പസുകള്‍ പ്രതികരിച്ചു തുടങ്ങിയെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.