
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് തെരഞ്ഞെടുപ്പില്‍ 30 വര്‍ഷത്തെ എസ്.എഫ്.ഐ. കോട്ടയ്ക്ക് വിള്ളല്‍ വീഴ്ത്തി കെ.എസ്.യു. ലോ ഫാക്കള്‍ട്ടി പ്രതിനിധി സ്ഥാനമാണ് കെ.എസ്.യു. എസ്.എഫ്.ഐയില്‍ നിന്ന് പിടിച്ചെടുത്തത്.
കാര്യവട്ടം ക്യാമ്പസ് കെ.എസ്.യു. യൂണിറ്റ് കമ്മിറ്റി അംഗം കൂടിയായ ആഷിക്ക് മുഹമ്മദ് ബിന്‍ കമാലാണ് ലോ ഫാക്കള്‍ട്ടി പ്രതിനിധിയായി വിജയിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട എസ്.എഫ്.ഐയുടെ അപ്രമാദിത്വത്തിന് ഏറ്റ തിരിച്ചടി, വരും വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ മാറ്റിമറിക്കും. ക്യാമ്പസുകളില്‍ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുന്നു എന്നതിന്റെ സൂചനകൂടിയാണ് ഈ വിജയം.