ബ്രണ്ണൻ കോളേജിൽ കെ.എസ്.യുവിന് പുതിയ കമ്മിറ്റി

Jaihind Webdesk
Sunday, June 20, 2021

കണ്ണൂർ : ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥി രാഷ്ട്രിയ ചരിത്രം ചർച്ച ആവുന്നതിനിടെ കെഎസ് യു യൂണിറ്റ് സമ്മേളനം നടന്നു.കെഎസ് യു ബ്രണ്ണൻ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റായി അതുൽ എം സി യെ തെരഞ്ഞെടുത്തു (ഒന്നാം വർഷ എം എ ഫിലോസഫി വിദ്യാർത്ഥി). 10 അംഗ യൂണിറ്റ് കമ്മിറ്റിയിൽ ഉത്തര കെ കെ യും അമയ സി യും ജനറൽ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ക്ലബ് ഹൗസിൽ ചേർന്ന സമ്മേളനം കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ്, സംസ്ഥാന സെക്രട്ടറി അതുൽ വി കെ, ധർമ്മടം ബ്ലോക്ക്‌ പ്രസിഡന്റ്‌ അനുരാഗ് എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.

അശ്വിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സോന അധ്യക്ഷയായി. തുടർന്ന് ഗൂഗിൾ മീറ്റിൽ നടന്ന പ്രതിനിധി സമ്മേളനം കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബ്‌ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ അതുൽ എം സി അധ്യക്ഷത വഹിച്ചു.
ക്യാമ്പസിലെ ജനാധിപത്യ അന്തരീക്ഷം ശക്തിപ്പെടുത്താൻ വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് യോഗം തീരുമാനിച്ചു.