കെ.എസ്.യു; അലോഷ്യസ് സേവ്യർ സംസ്ഥാന പ്രസിഡന്‍റായി ഇന്ന് ചുമതല ഏറ്റെടുക്കും

Jaihind Webdesk
Sunday, December 11, 2022

കൊച്ചി: കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റായി അലോഷ്യസ് സേവ്യർ ഇന്ന് ചുമതല ഏറ്റെടുക്കും. എറണാകുളം ഡി.സി.സി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപി മാർ, എം എൽ എ മാർ, മുൻ കെപിസിസി പ്രസിഡന്‍റുമാർ, മുൻ കെഎസ് യു  സംസ്ഥാന പ്രസിഡന്‍റുമാർ തുടങ്ങിയ  കോൺഗ്രസ്‌ നേതാക്കന്മാരും ചടങ്ങിൽ പങ്കെടുക്കും.

സംസ്ഥാന പ്രസിഡന്‍റായി അലോഷ്യസ് സേവ്യർ ചുമതല ഏറ്റെടുക്കുന്നതിനോടൊപ്പം വൈസ് പ്രസിഡന്‍റുമാരായി മുഹമ്മദ് ഷമ്മാസും ആന്‍ സെബാസ്റ്റ്യനും ചുമതലയേല്‍ക്കും. വൈകുന്നേരം 3.30നാണ് ചടങ്ങുകള്‍ ആരംഭിക്കുക.