അലോഷ്യസ് സേവ്യറിന് മർദ്ദനം; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെഎസ്‌യു

Jaihind Webdesk
Tuesday, July 9, 2024

 

തിരുവനന്തപുരം: നിയമസഭാ മാർച്ചിനിടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിനെയും നേതാക്കളെയും ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കെഎസ്‌യു. എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയുമാണ് കെഎസ്‌യു മാർച്ച് നടത്തിയത്.

പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വൈസ് പ്രസിഡന്‍റ് എം.ജെ യദുകൃഷ്ണൻ അറിയിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചും, യൂണിറ്റ് തലങ്ങളിൽ കരിദിനമാചരിക്കുകയും ചെയ്യുമെന്നും അറിയിച്ചു. അതേസമയം, കെഎസ്‌യു പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ കഴിയില്ലെന്നും, സംസ്ഥാന സർക്കാരിന്‍റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ജെ യദുകൃഷ്ണന്‍ വ്യക്തമാക്കി.