കെഎസ്‌യു പ്രവർത്തകർക്കെതിരായ പോലീസ് മർദ്ദനം; ഗവർണർക്കും വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകുമെന്ന് ഉമാ തോമസ് എംഎൽഎ

Jaihind Webdesk
Tuesday, November 7, 2023

 

തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഗവർണർക്കും വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകുമെന്ന് ഉമാ തോമസ് എംഎൽഎ. സമാധാനപരമായി പ്രതിഷേധം അറിയിച്ച പ്രവർത്തകരെ സ്ത്രീകൾ എന്നു പോലും പരിഗണിക്കാതെയാണ് പോലീസുകാർ മർദ്ദിച്ചതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമായി മുന്നോട്ടു പോകുമെന്നും ഉമാ തോമസ് എംഎൽഎ പറഞ്ഞു. സംഘർഷത്തിൽ പരിക്കേറ്റ കെഎസ്‌യു സംസ്ഥാന നിർവാഹക സമിതി അംഗം നെസിയയെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമാ തോമസ്.