KSU| കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ്‌

Jaihind News Bureau
Tuesday, June 3, 2025

കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. കേരള സര്‍വകലാശാല കലോല്‍ത്സവത്തിനിടെ കെ.എസ്.യു നേതാക്കളെ മര്‍ദിച്ചതിനാണ് പ്രതിഷേധം. നേതാക്കളെ മര്‍ദ്ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

കലോത്സവ വേദിയില്‍ വെച്ച് രണ്ടു വനിത നേതാക്കളടക്കമുള്ള കെ.എസ്.യു ക്കാരെ എസ്.എഫ്.ഐയുടെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍, നടപടികള്‍ ഒന്നും തന്നെ പോലീസ് എടുത്തിട്ടില്ല. ഇനിയും നടപടി എടുത്തില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് കെ.എസ്.ഐ അറിയിച്ചു,