കള്ളക്കേസില്‍ കുടുക്കി കെഎസ് യു പ്രവര്‍ത്തകരെ വിലങ്ങിട്ട് മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ പോലീസിന്റെ പ്രാകൃത നടപടിക്കെതിരെ കെ എസ് യു പ്രതിഷേധ പ്രകടനം നടത്തി. പോലിസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിന് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ നേതൃത്വം നല്‍കി. പൊലീസ് ആസ്ഥാനത്തിനു സമീപം ശക്തമായ പ്രതിഷേധമുയര്‍ത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു
കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനേയും ജില്ല പ്രസിഡന്റ് ഗോപുനെയ്യാറിനേയും പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. പ്രവര്‍ത്തകര്‍ക്കെതിരേ നടത്തിയ പ്രാകൃത നടപടികള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത് വരെ കെഎസ്യു ശക്തമായ പ്രതിഷേധം തുടരുമെന്ന് അലോഷ്യസ് സേവ്യര്‍ മുന്നറിയിപ്പ് നല്‍കി.