കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്റെ വാര്‍ഷിക സമ്മേളനം മേയ് രണ്ട്, മൂന്ന് തീയതികളില്‍

Jaihind Webdesk
Wednesday, May 1, 2019

കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്റെ 64-ാംമത് വാര്‍ഷിക സമ്മേളനം മേയ് രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരത്ത് പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ വച്ചുനടക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റുമായ തമ്പാനൂര്‍ രവി അറിയിച്ചു.

രണ്ടാം തീയതി രാവിലെ 11ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ട്രേഡ് യൂണിയന്‍ സൗഹൃദ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മൂന്നാം തീയതി നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉദ്ഘാടനം ചെയ്യും.

യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, ശശി തരൂര്‍ എം.പി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.മുരളീധരന്‍, വി.എസ്.ശിവകുമാര്‍,എം.വിന്‍സന്റ്, കെ.എസ്.ശബരീനാഥന്‍, ഐ.എന്‍.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, മുന്‍സ്പീക്കര്‍ എന്‍ശക്തന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍.ശശിധരന്‍, എന്‍.ജി.ഒ അസോസിയേഷന്‍ പ്രസിഡന്റ് എന്‍.കെ.ബെന്നി, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ സി.കെ.ഹരികൃഷ്ണന്‍, ആര്‍.അയ്യപ്പന്‍, എ.ജി.രാഹുല്‍, സണ്ണിതോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.