തിരുവനന്തരുരം: കെഎസ്ആർടിസി CMD വിളിച്ച ചർച്ച പരാജയം. ഫെബ്രുവരി 4ന് പണിമുടക്കുമായി മുന്നോട്ടെന്ന് കെഎസ്ആർടിസി ജീവനക്കാർ . ജീവനക്കാരുടെ ശമ്പളം നൽകുന്നതിൽ പോലും ക്യത്യമായി ഒരു നടപടിയും മാനേജ്മെന്‍റിന് ഉറപ്പ് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ റ്റിഡിഎഫ് നേതൃത്വത്തിൽ കെഎസ്ആർടിസി തൊഴിലാളികൾ ചൊവ്വാഴ്ച പണിമുടക്കുമെന്ന് റ്റിഡിഎഫ് വൈസ് പ്രസിഡന്‍റുമാരായ ഡി.അജയകുമാറും, റ്റി.സോണിയും അറിയിച്ചു.