കെഎസ്ആർടിസിയില്‍ ശമ്പളമില്ല: ഇടത് സംഘടനകളടക്കം പണിമുടക്കിലേക്ക്

തിരുവനന്തപുരം : വിഷുവും ഈസ്റ്ററും വന്നിട്ടും മാർച്ച് മാസത്തിലെ ശമ്പളം പോലും നല്‍കാത്തതില്‍ പ്രതിഷേധിച്ച് എഐടിയുസി അടക്കമുള്ള സംഘടനകള്‍ അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചു. ഏപ്രില്‍ 28 ന് സിപിഎമ്മിന്‍റെ  തൊഴിലാളി സംഘടനയായ സിഐടിയു സൂചന പണിമുടക്ക് പ്രഖ്യാപിച്ചു. ശമ്പളം നല്‍കുന്നതില്‍ ജീവനക്കാർക്ക് നല്‍കിയ വാക്ക് ഗതാഗത മന്ത്രി പാലിച്ചില്ലെന്ന വിമർശനവുമായി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനും രംഗത്തെത്തി.

വിഷുവിന് മുൻപു ശമ്പളം വിതരണം ചെയ്തില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരണമടക്കമുള്ള നടപടികളിലേക്കു പോകുമെന്നു സംഘടന മുന്നറിയിപ്പു നൽകി. വെളളിയാഴ്ച കൂടുന്ന സംസ്ഥാന നേതൃയോഗം ഭാവിപരിപാടികൾ ആസൂത്രണം ചെയ്യും. അതേസമയം സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്തെത്തി. സമരം ചെയ്താല്‍ പൈസ വരുമോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം

 

Comments (0)
Add Comment