ശബരിമലയില്‍ വിപുലമായ ഒരുക്കങ്ങളുമായി കെഎസ്ആർടിസി; ചെയിന്‍ സര്‍വീസുകള്‍ ലഭ്യം

Jaihind Webdesk
Monday, December 18, 2023

പത്തനംതിട്ട: ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കല്‍ ബസ് സ്റ്റേഷനുകളിൽ നിന്ന് വിപുലമായ ഒരുക്കങ്ങളാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. പമ്പയില്‍ നിന്നു നിലയ്ക്കലിലേക്ക് ചെയിന്‍ സര്‍വീസുകള്‍ ത്രിവേണി ജങ്ഷനില്‍ നിന്ന് ലഭ്യമാണ്.

ദീര്‍ഘദൂര ബസുകള്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം, കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ട്. അയ്യപ്പഭക്തരുടെ ആവശ്യപ്രകാരം, അവർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ചാര്‍ട്ടേഡ് ബസുകളും ലഭ്യമാണ്. പമ്പ – ത്രിവേണി, യു ടേണ്‍ എന്നിവിടങ്ങളില്‍ നിന്ന് തീർത്ഥാടകരെ സൗജന്യമായി പമ്പ ബസ് സ്റ്റേഷനിൽ എത്തിക്കുന്നുണ്ടെന്നും അറിയിച്ചു.