ബംഗളുരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് 11 മുതല്‍; ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

Jaihind Webdesk
Thursday, July 8, 2021

തിരുവനന്തപുരം : കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ബംഗളുരു സര്‍വീസ് ഞായറാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച (ജൂലൈ 11) മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ബസുകൾ സർവീസ് നടത്തുക.

തിരുവനന്തപുരത്ത് നിന്നുള്ള സർവീസുകൾ ഞായർ ( 2021 ജൂലൈ 11 ) വൈകുന്നേരം മുതലും, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള സർവീസുകൾ തിങ്കളാഴ്ച ( 2021 ജൂലൈ 12) മുതലുമാണ് ആരംഭിക്കുന്നത്. അന്തർ സംസ്ഥാന ​ഗതാ​ഗതത്തിന് തമിഴ്നാട് അനുമതി നൽകാത്ത സാഹചര്യത്തിൽ കോഴിക്കോട് , കണ്ണൂർ വഴിയുള്ള സർവീസുകളാണ് കെഎസ്ആർടിസി നടത്തുക.

യാത്ര ചെയ്യേണ്ടവർ കർണ്ണാടക സർക്കാരിന്‍റെ കൊവിഡ് പ്രൊട്ടോകോൾ പ്രകാരം 72 മണിക്കൂറിനിടെ നടത്തിയ ആർടിപിസിആർ  നെ​ഗറ്റീവ് സർട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിൻ എടുത്തതിന്‍റെ സർട്ടിഫിക്കറ്റോ യാത്രയിൽ കരുതണം. കൂടുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അധിക സർവീസുകൾ ഏര്‍പ്പെടുത്തും.

സര്‍വീസുകള്‍ സംബന്ധിച്ച സമയക്രമവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ് ചെയ്യാവുന്നതാണ്. “Ente KSRTC ആപ്പിന്‍റെ ഗൂഗിള്‍ പ്ലേസ്റ്റോര്‍ ലിങ്ക് ചുവടെ.
https://play.google.com/store/apps/details?id=com.keralasrtc.app

കൂടുതൽ വിവരങ്ങൾക്ക്കെഎസ്ആർടിസി, കൺട്രോൾറൂം നമ്പരുകളായ  9447071021, 0471-2463799 ഇവയില്‍ ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം യൂണിറ്റ് – 0471 2333886
കോഴിക്കോട് – 0495 2723796
കണ്ണൂര്‍ – 0497 2707777

വാട്സാപ്പ് നമ്പര്‍ – 8129562972

https://chat.whatsapp.com/JpNN5NRQPnTFhuuIB5GmTP

ഫേസ്ബുക്ക് ലിങ്ക്- facebook.com/KeralaStateRoadTransportCorporation