കോ​ട്ട​യം കെഎസ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം

Jaihind Webdesk
Thursday, September 1, 2022

കോ​ട്ട​യം: കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം. തു​ട​ർ​ച്ച​യാ​യി ശ​മ്പ​ളം മുടങ്ങി​യ​തി​നാ​ലാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. ര​ണ്ട് ജീ​വ​ന​ക്കാ​രു​ടെ ഭാ​ര്യ​മാ​ർ കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി സ​മ​ര​ത്തി​നെ​ത്തി. തു​ട​ർ​ച്ച​യാ​യി ശ​മ്പ​ളം മു​ട​ങ്ങു​ന്ന​തി​നാ​ൽ കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബം കൃ​ഷി​ക്കാ​രെ പോ​ലെ ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണെ​ന്ന് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പറഞ്ഞു. സ​ർ​ക്കാ​രാ​യാ​ലും കോ​ർ​പ്പ​റേ​ഷ​നാ​യാ​ലും ചെ​യ്ത ജോ​ലി​ക്ക് ശ​മ്പ​ളം ത​ര​ണ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.