തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ദീർഘദൂര സർവീസുകൾ പുനഃരാരംഭിക്കുന്നു. കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും ആദ്യ ഘട്ടത്തില്‍ സർവീസ് ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സംവിധാനമുണ്ട്. സംസ്ഥാനത്ത് കൊവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് 8 ന് കെഎസ്ആർടിസി സർവീസുകൾ അവസാനിപ്പിച്ചിരുന്നു.
രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് സർവീസുകൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്. ലോക്ക്ഡൗൺ തുടരുന്നതിനാൽ തിരക്കേറിയ റൂട്ടുകളിൽ മാത്രമായിരിക്കും ആദ്യപടിയായി സർവീസുകൾ നടത്തുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സർവീസുകൾ. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്. അതേസമയം ആരോഗ്യ വകുപ്പിന്‍റെ എതിർപ്പ് മറികടന്നാണ് തീരുമാനം.