ഡീസല്‍ വാങ്ങാന്‍ പണമില്ല, പമ്പില്‍ കടം 62 ലക്ഷം; ട്രിപ്പുകള്‍ നിർത്തി കാസർഗോഡ് കെഎസ്ആർടിസി

Jaihind Webdesk
Monday, April 4, 2022

 

കാസർഗോഡ് : ഡീസല്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ട്രിപ്പുകള്‍ നിര്‍ത്തിവെച്ച് ജില്ലയിലെ കെഎസ്ആർടി. ഡീസൽ വാങ്ങാൻ പണമില്ലാത്തതാണ് ട്രിപ്പുകള്‍ അവസാനിപ്പിച്ചത്. അന്തർസംസ്ഥാന സർവീസ് ഉള്‍പ്പെടെ നിരവധി സര്‍വീസുകളാണ് അവസാനിപ്പിച്ചത്. ഡീസൽ നൽകുന്ന സ്വകാര്യ പമ്പിന് 62 ലക്ഷം രൂപ കൊടുക്കാനുണ്ട്.  ഇനിയും ഡീസൽ നൽകാനാവില്ലെന്ന് പമ്പ് അധികൃതർ അറിയിച്ചതോടെയാണ് കെഎസ്ആർടിസി ട്രിപ്പുകള്‍ അവസാനിപ്പിച്ചത്.