തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ഐഎൻടിയുസി നേതൃത്വത്തിലുള്ള ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രവർത്തകർ ചീഫ് ഓഫീസിനു മുന്നിൽ മനുഷ്യ ചങ്ങലയും ഉപരോധ സമരവും സംഘടിപ്പിച്ചു. രാവിലെ മുതൽ TDF നേത്യത്വത്തിൽ കെഎസ്ആർടിസി ചീഫ് ഓഫീസ് വളഞ്ഞു ജീവനക്കാർ പ്രതിഷേധ സമരം ആരംഭിച്ചു.
ഉച്ചയോടെയാണ്റ്റിഡിഎഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് എം.വിൻസെന്‍റ് എംഎൽഎ, ജനറൽ സെക്രട്ടറി വി.എസ്. ശിവകുമാർ , മുൻ മന്ത്രി എൻ.ശക്തൻ, അവരുടെ നേതൃത്വത്തിൽ ചീഫ് ഓഫീസിന് മുന്നിൽ മനുഷ്യ ചങ്ങല തീർത്തു പ്രതിഷേധിച്ചത്. അടിയന്തര പ്രശ്നപരിഹാരം ഉണ്ടാക്കി ഇല്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് പിഡിഎഫ് നേതാക്കൾ മുന്നറിയിപ്പ് നൽകി.