K.S.R.T.C സമരം പിന്‍വലിച്ചു; ജീവനക്കാരെ സംരക്ഷിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്

കെ.എസ്.ആർ.ടി.സി ജീവനക്കാർ ഒക്ടോബർ മൂന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി തൊഴിലാളി സംഘടനകൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. പിരിച്ചുവിട്ട 143 ജീവനക്കാരെ സംരക്ഷിക്കാമെന്ന് സംഘടനകൾക്ക് മന്ത്രി ഉറപ്പുനൽകി.

വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരത്തിന് സെപ്തംബർ 13 ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ നോട്ടീസ് നൽകിയിരുന്നത്. എന്നാൽ സമരം നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. തുടർന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി തൊഴിലാളി സംഘടനകൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ ധാരണയായത്. സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കും. ഇതിനായി കെ.എസ്.ആർ.ടി.സി എം.ഡി നടപടി സ്വീകരിക്കും.

https://www.youtube.com/watch?v=DVGLQJCC96Q

ശമ്പള പരിഷ്കരണം നടപ്പാക്കുക, പിരിച്ചു വിട്ട കാഷ്വൽ മെക്കാനിക്കൽ സ്റ്റാഫുകളെ തിരിച്ചെടുക്കുക, ഷെഡ്യൂളുകളുടെ പുനഃപരിശോധന പിൻവലിക്കുക, ഡി.എ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്. അതേ സമയം മറ്റ് തൊഴിൽ പ്രശ്നങ്ങളിൽ ഈ മാസം 17ന് ചർച്ച നടത്താനും ധാരണയായി.

KSRTC
Comments (0)
Add Comment