പട്ടാപ്പകല്‍ ആലുവയില്‍ കെഎസ്ആർടിസി ബസ് മോഷ്ടിച്ചു

Jaihind Webdesk
Thursday, May 26, 2022

ആലുവയിൽ പട്ടാപ്പകൽ കെഎസ്ആർടിസി ബസ് സ്റ്റാൻറിൽ നിന്നും ബസ് മോഷ്ടിച്ചു. ഡീസൽ അടിച്ച ശേഷം സർവീസിനായി നിർത്തിയിട്ട ബസാണ് മോഷ്ടിച്ചത് രാവിലെ 8.20നാണ് സംഭവം. പുതിയ ഡ്രൈവർക്കു വേണ്ടി ബസ് നീക്കിയിട്ടപ്പോഴാണ് മോഷ്ടിക്കപ്പെട്ടത്. ബസ് സ്റ്റാൻലിുള്ള മറ്റുള്ളവർ മെക്കാനിക്ക് വണ്ടിയെടുത്തതാകാമെന്ന് സംശയിച്ചു.

മോഷ്ടിച്ചയാൾ ബസുമായി കടന്നു കളത്തപ്പോൾ സർക്കാർ ആശുപത്രി പരിസരത്ത് മറ്റൊരു വണ്ടിയിൽ ഉരസി. എന്നാൽ ബസ് നിർത്തിയില്ല. തുടർന്ന് വണ്ടിയിലുണ്ടായിരുന്നവർ പോലീസിലേക്ക് വിവരമറിയിച്ചു. തുടർന്നാണ് ബസ് മോഷ്ടിക്കപ്പെടുന്നവിവരം അറിയുന്നത്. തുടർന്ന് സിറ്റി പോലീസ് പിന്തുടർന്ന് കലൂരിൽ വച്ച് ബസ് പിടികൂടി.