എരുമേലിയില്‍ കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

Jaihind Webdesk
Friday, September 9, 2022

കോട്ടയം: എരുമേലി കരിങ്കല്ലുമൂഴിയിലുണ്ടായ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്. കെഎസ്ആർടിസി ബസും ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേയ്ക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടമുണ്ടാത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ മേരി ക്യൂൻസ് ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു.