കെഎസ്ആർടിസി ഇടിച്ച് വീട്ടമ്മ മരിച്ചു : സിഗ്നൽ തെറ്റിച്ച് നിർത്താതെ പോയ ബസ് നാട്ടുകാർ തടഞ്ഞു

Wednesday, April 20, 2022

പാലക്കാട്: കണ്ണന്നൂർ ദേശീയപാതയിൽ കെഎസ്ആർടിസി  ബസിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂർ സ്വദേശിനി ചെല്ലമ്മ (80) ആണ് മരിച്ചത്. രാവിലെ 9.15നാണ് അപകടം ഉണ്ടായത്. അപകട ശേഷം നിർത്താതെ പോയ കെഎസ്ആർടിസി ബസ് നാട്ടുകാർ തടഞ്ഞിട്ടു. കെഎസ്ആർടിസി ബസ് സിഗ്നൽ തെറ്റിച്ചാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.