കെ എസ് സേതുമാധവന്‍ പുരസ്‌ക്കാരം; ജോയി നായര്‍ക്ക്

Jaihind Webdesk
Saturday, February 17, 2024

മികച്ച രാഷ്ട്രീയാധിഷ്ഠിത പരിപാടിക്കുള്ള കെ എസ് സേതുമാധവന്‍ പുരസ്‌ക്കാരത്തിന് ജയ്ഹിന്ദ് ടിവിയിലെ ജോയി നായര്‍ അര്‍ഹനായി. ജയ്ഹിന്ദ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പവര്‍പോയിന്‍റ് എന്ന രാഷ്ട്രീയാധിഷ്ഠിത പരിപാടിയുടെ അവതരണത്തിനാണ് അവാര്‍ഡ്.  സമകാലിക രാഷ്ട്രീയ വിശകലന പരിപാടിയാണ് ജയ്ഹിന്ദ് ടി വി സംപ്രേഷണം ചെയ്യുന്ന പവര്‍പോയിന്‍റ്.

അനശ്വര സംവിധായകന്‍ കെ. എസ് സേതുമാധവന്‍ സ്മരണാര്‍ത്ഥമുള്ള സിനിമ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നടന്‍ പ്രേംകുമാറിന് ലഭിച്ചു. മികച്ച ജനപ്രതിനിധിക്കുള്ള അവാര്‍ഡ് ടി സുനില്‍കുമാറിനും സമ്മാനിക്കും.  മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് നടക്കുന്ന മാധവം 2024 എന്ന പരിപാടിയില്‍ വെച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ജൂറി ചെയര്‍മാന്‍ ഡോ. പി ജയദേവന്‍ നായരും ജനറല്‍ സെക്രട്ടറി എല്‍.ആര്‍ വിനയചന്ദ്രനും അറിയിച്ചു.