എംപിമാരുടെ പ്രവർത്തനങ്ങളെ ഇകഴ്ത്താന്‍ വ്യാജപ്രചാരണം; കെപിസിസി നിയമനടപടി സ്വീകരിക്കുമെന്ന് കെ. സുധാകരന്‍ എംപി

Saturday, October 14, 2023

 

തിരുവനന്തപുരം: എംപിമാരുടെ പ്രവര്‍ത്തനത്തെ ഇകഴ്ത്തി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ചില സങ്കുചിത താല്‍പ്പര്യക്കാര്‍ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് വ്യാജനിര്‍മ്മികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഇത്തരം ഗൂഢനീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. വ്യാജ വാര്‍ത്തകള്‍ കൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളെ മായ്ച്ചുകളയാമെന്ന് ആരും കരുതേണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.