പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചും അക്രവവും മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെപിസിസി നേതൃയോഗം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം കന്റോണ്‍മെന്റ് ഹൗസിലേക്കും പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്കും നടന്ന അക്രമത്തിലും സുരക്ഷാ വീഴ്ചയിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഭരണപക്ഷത്തിന്റെയും തെറ്റായ പ്രവണതകളെ ചൂണ്ടിക്കാണിക്കുകയെന്ന സുപ്രധാന ജനാധിപത്യ ദൗത്യമാണ് പ്രതിപക്ഷ നേതാവ് നിര്‍വഹിക്കുന്നത്. ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും പ്രതിപക്ഷ പ്രവര്‍ത്തനങ്ങളെ അക്രമത്തിലൂടെ ഇല്ലായ്മ ചെയ്യാമെന്ന വ്യാമോഹമാണ്. പ്രതിപക്ഷ നേതാവിന്റെ നിയോജക മണ്ഡലത്തിലെ ഔദ്യോഗിക ഓഫീസിലേക്കും കന്റോണ്‍മെന്റ് ഹൗസിലേക്കും സിപിഎം നടത്തിയ അക്രമസമരാഭാസത്തെ കെപിസിസി ഭാരവാഹിയോഗം ശക്തമായി അപലപിച്ചു.