തിരഞ്ഞെടുപ്പ് വിജയം, ഉപതിരഞ്ഞെടുപ്പ്; കെപിസിസി- യുഡിഎഫ് നേതൃയോഗങ്ങള്‍ ഇന്ന്

Jaihind Webdesk
Thursday, June 20, 2024

 

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയം വിലയിരുത്തുവാനും ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുവാനും കെപിസിസി, യുഡിഎഫ് യോഗങ്ങള്‍ തിരുവനന്തപുരത്ത്. ഇന്ദിരാഭവനിലാണ് കെപിസിസി നേതൃയോഗം. കെപിസിസി ഭാരവാഹികള്‍, നേതാക്കള്‍, രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. അതേസമയം വൈകുന്നേരം 5.30 ന് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിലാണ് യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെയും എംപിമാരുടെയും സംയുക്ത യോഗം നടക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയം വിലയിരുത്തുന്നതിനൊപ്പം ഭാവി പരിപാടികളും സര്‍ക്കാരിനെതിരെയുള്ള തുടര്‍ സമരങ്ങളെ കുറിച്ചും ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ കുറിച്ചും ഇരുയോഗങ്ങളിലും ചര്‍ച്ച നടക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും യോഗത്തില്‍ നടക്കും.