കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു

Jaihind Webdesk
Tuesday, December 20, 2022

തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ (73) അന്തരിച്ചു. രാവിലെ തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മുന്‍ കെപിസിസി പ്രസിഡന്‍റ് വരദരാജന്‍ നായരുടെ മകനാണ് . ദീർഘ നാൾ പത്രപ്രവർത്തകൻ ആയിരുന്നു.

കെഎസ്‍യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിട്ടാണ് തുടക്കം. ഡിസിസി ഭാരവാഹിയുമായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ കെ.എസ്.യുവിന്‍റെ മുന്‍നിര പോരാളിയെന്ന നിലയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ്. 1971കാലത്ത് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനത്തിനിരയായി. സമുന്നത കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി പ്രസിഡന്‍റും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന എസ്. വരദരാജന്‍ നായരുടെ മകനാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയരംഗത്ത് നിന്ന് അവധിയെടുത്ത് ഡല്‍ഹിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷനില്‍ ഉപരിപഠനം നടത്തി. പിന്നീട് കോണ്‍ഗ്രസ് മുഖപത്രത്തിലും ഐ.എന്‍.ടി.യു.സിയിലൂടെ തൊഴിലാളി രംഗത്തും സജീവമാകുയായിരുന്നു. സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം പ്രസിഡന്‍റും ഗവ. പ്രസ്സസ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി എന്നീ നിലകളില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപത്തെ വീട്ടിൽവെച്ച് പുലർച്ചയാണ് മരണം സംഭവിച്ചത്